ഞാന്‍ ഒരു വാസ്തു ശാസ്ത്രപണ്ഡിതനല്ല. ജ്യോതിഷത്തിന്‍റെ ഭാഗമായി കുറച്ച് അടിസ്ഥാനങ്ങള്‍ മനസ്സിലാക്കിയെന്നു മാത്രം. എന്‍റെ ഒരു സഹപ്രവര്‍ത്തകന്‍റെ കൂടെയാണ് ശ്രീ. ഗണേഷ് എന്നെ കാണാന്‍ വന്നത്. പുതിയ വീട് താമസിക്കാന്‍ കൊള്ളില്ല എന്നാണ് പ്രശ്നം. അവിടെ താമസം സുഖമില്ല. എന്നും അസുഖം, കുട്ടികള്‍ക്ക് പഠനം ശരിയാവുന്നില്ല. ആര്‍ക്കും മനസ്സുഖമില്ല ഉറക്കം പോലും ശരിയാവുന്നില്ല....... ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. പ്രശ്നം വയ്ക്കുന്നതിനിടെ പലപ്പോഴും അദ്ദേഹം തന്‍റെ കൈമുട്ടില്‍ സ്പര്‍ശിച്ചിരുന്നു. മറ്റാരുടെയോ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യം വന്നപ്പോള്‍ ഇരുവരും സംസാരിച്ചിരുന്നത്. കവിടികളിലും മൃത്സൂചന. ജനാലയിലൂടെ നോക്കുമ്പോള്‍ കണ്ട ബലിക്കാക്ക. ഇവയില്‍ നിന്നും ഞാന്‍ എത്തിയ നിഗമനം അദ്ദേഹത്തിന്‍റെ വീടിരിക്കുന്ന ഭൂമി(വാസ്തു) ആരെയോക്കെയോ സംസ്കരിച്ച സ്ഥലമായിരുന്നു എന്നാണ്. ഒരു പക്ഷെ, ഒരു ശ്മശാനം പോലും ആകാം..
അന്വേഷിച്ച ശേഷം ഒരിക്കല്‍ കൂടി വരാന്‍ പറഞ്ഞു വിട്ടു. രണ്ടു ദിവസത്തിന് ശേഷം വിചിത്രമായ വാര്‍ത്തയുമായി അദ്ദേഹം എത്തി. അത് മുന്‍പ് ഏതോ സമുദായത്തിന്‍റെ ശ്മശാന ഭൂമി ആയിരുന്നു. പിന്നീട് കയ്യേറ്റത്തിലൂടെ ആരുടെയൊക്കെയോ കൈവശം എത്തി. നഗരത്തിനുള്ളില്‍ ന്യായ വിലയ്ക്ക് വസ്തു കിട്ടിയപ്പോള്‍ ഗണേഷും അധികം ആലോചിച്ചില്ല. ഇനി എന്താണ് ചെയ്യുക? വീട് പണിതതിനാല്‍ ഇനി സപ്ത ശുദ്ധി ക്രിയകള്‍ കഴിയില്ലല്ലോ. പൂജകളില്‍ അവഗാഹമുള്ള സുഹൃത്തുമായി ആലോചിച്ച് വലിയ ചെലവില്ലാത്ത ഒരു വാസ്തു ശുദ്ധി ക്രിയ, വാസ്തു സംരക്ഷണ പൂജ ഇവ നടത്താന്‍ നിര്‍ദ്ദേശിച്ചു. പൂജകള്‍ അദ്ദേഹം നടത്തി. എന്നാല്‍ ശ്മശാനമാണെന്ന് അറിഞ്ഞുകൊണ്ട് ഇനി അവിടെ താമസിക്കാന്‍ കഴിയില്ല എന്ന് ഗണേഷ് തീരുമാനിച്ചു. ഏതോ ഹതഭാഗ്യന്‍റെ കൈയിലേക്ക് ആ ഭൂമി വീണ്ടും എത്തിച്ചേര്‍ന്നു.
ഒരിക്കലും ആരെയും സംസ്കരിക്കാത്ത ഭൂമി വളരെ വിരളം. പക്ഷെ, ശ്മശാന ഭൂമി താമസിക്കാന്‍ കൊള്ളില്ല. വിശ്വാസപരമായും ശാസ്ത്രീയമായും. ചിതാഗ്നിയില്‍ ചാമ്പലാകാതെ കിടക്കുന്ന അസ്ഥി ഖണ്ഡങ്ങളിലെ ഫോസ്ഫറസ് ശ്വാസം മുട്ടല്‍ മുതല്‍ മാനസിക രോഗം വരെ വരുത്താന്‍ കഴിവുള്ളതത്രേ. പല ശ്മശാനത്തിലും പ്രേതബാധ കാണുന്നതിനും ശാസ്ത്രീയ കാരണം ഇതൊക്കെയാണ്. സ്ഥലം വാങ്ങുന്നതിന് മുന്‍പ് പരമാവധി അക്കാര്യം കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ചും നഗരങ്ങളില്‍.
(image: www.gounesco.com)
(image: www.gounesco.com)
ആരെയെങ്കിലും സംസ്കരിക്കാത്ത ഭൂമി ഉണ്ടാവുക അപൂര്‍വ്വംഅല്ലേ ??
ReplyDelete