ജ്യോതിഷപരമായി, മനുഷ്യ ജീവിതത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍, ഒരു പക്ഷെ, ഏറ്റവും ഗൌരവമേറിയത് സര്‍പ്പ ദോഷമാവും. ദോഷം എന്നതിനേക്കാള്‍ ദുരിതം വിതയ്ക്കുന്ന ഒന്നാണ് സര്‍പ്പകോപം. ഇതിനേക്കാള്‍ ഗുരുതരമാണ് സര്‍പ്പശാപം. ഹിന്ദു വിശ്വാസത്തില്‍ മാത്രമല്ല , ക്രിസ്ത്യന്‍, മുസ്ലിം, ഗ്രീക്ക്, പാഴ്സി, ജൈന ,ബുദ്ധ മതങ്ങളിലും അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജരുടെ കഥകളിലും സര്‍പ്പങ്ങള്‍ക്ക് പ്രമുഖ സ്ഥാനമാണ് ഉള്ളത്.
രണ്ടു വര്‍ഷം മുന്‍പാണ് . ഒരു പിതാവ് മകളുടെ
ജാതകം നോക്കാനായി കൊണ്ടു വന്നു. അവള്‍ക്കു 21 വയസ്സായി . വിവാഹം എന്ന് നടക്കും?
എന്തെങ്കിലും ദോഷം ഉണ്ടോ? ഇതായിരുന്നു നോക്കേണ്ടത് . നിലവിളക്കിലെ ദീപ
ലക്ഷണം ശുഭം ആയിരുന്നില്ല. ജാതകം നോക്കുമ്പോള്‍ 5-ല്‍ രാഹു . 5 പാപ ക്ഷേത്രം. പാപ ദൃഷ്ടി. വ്യാഴാനുകൂല്യം കുറവ്. കൂടാതെ 'ജാതക പാരിജാത'ത്തിലെ വൈദ്യ ജ്യോതിഷ ഭാഗത്ത് സൂചിപ്പിച്ച ചില യോഗങ്ങളും. കവിടി വച്ചപ്പോഴും 5-ല്‍ രാഹു. "സര്‍പ്പ ദോഷമാണല്ലോ ... സന്താന തടസ്സത്തിനു സാധ്യത "എന്ന
എന്‍റെ നിഗമനം ശരിവച്ച് അദ്ദേഹം പറഞ്ഞു ."ശരിയാണ് ... അവള്‍ യൂട്രസ്സില്‍ സിസ്റ്റിന് ചികിത്സയിലാണ്".
വിവിധ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദിച്ചു "നിങ്ങളുടെ
വീട്ടില്‍ പൂജ മുടങ്ങിയിട്ടുള്ള സര്‍പ്പ കാവുകളോ മറ്റോ ഉണ്ടോ..?" "ഉണ്ട്..." അദ്ദേഹം പറഞ്ഞു. "മുന്‍പ് എല്ലാ വര്‍ഷവും പൂജ
നടത്തിയിരുന്നതാണ്. ഇപ്പോള്‍ പത്തു വര്‍ഷത്തോളമായി എല്ലാം മുടങ്ങി..."
കാര്യം മനസ്സിലായി. ഇനി പരിഹാരം. സര്‍പ്പ ദോഷ പരിഹാരങ്ങള്‍ എഴുതി നല്‍കി.
കാവ് വൃത്തിയാക്കി വാര്‍ഷിക പൂജ ആരംഭിക്കാനും നിര്‍ദ്ദേശിച്ചു. വിവാഹ
തടസ്സം മാറാനുള്ള ചില പരിഹാരങ്ങളും പറഞ്ഞു. ഇപ്പോള്‍ അവളുടെ വിവാഹം
കഴിഞ്ഞു. ചികിത്സ വളരെ പുരോഗതി പ്രാപിച്ചതായി ഡോക്ടര്‍ അറിയിച്ചുവെന്ന്
അദ്ദേഹം അറിയിച്ചു.
മുന്‍പ് എല്ലാ തറവാടുകളിലും സര്‍പ്പക്കാവുകള്‍
സാധാരണമായിരുന്നു. അവ വിശ്വാസത്തിലൂടെ പരിസ്ഥിതി സംരക്ഷണം കൂടി
നിര്‍വഹിച്ചിരുന്നു. സര്‍പ്പങ്ങള്‍ സന്താനങ്ങള്‍ക്ക് അനുഗ്രഹം
നല്‍കുന്നതായി വിശ്വസിച്ചിരുന്നു . ലോകത്തിലെ എല്ലാ മതങ്ങളിലും
നാഗാരാധന ഉണ്ട്. നാഗ ശാപം സന്താന ദോഷത്തിനും കുലനാശത്തിനും കാരണമാകുമെന്ന്
വിശ്വസിക്കപ്പെടുന്നു. നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.
correct
ReplyDelete